---
title: "‘സീറ്റ് നിഷേധിക്കുന്നത് നീതികേട് ‘ ; പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍"
english_title: "Eldosekunnamballi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348600/eldosekunnamballi"
published_at: "2026-03-19T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbad5eaee8_1000189632.jpg"
keywords: []
---

# ‘സീറ്റ് നിഷേധിക്കുന്നത് നീതികേട് ‘ ; പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

> **Lead Summary:** **കൊച്ചി: ** പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം. അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവില്‍.അല്‍പ്പം മുന്‍പാണ് എല്‍ദോസ് ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന് പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഏഴ് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും എഐസിസിക്ക് കത്തയച്ചു . നിയോജകമണ്ഡലം കമ്മിറ്റി മുഴുവന്‍ എല്‍ദോസിനൊപ്പം എന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കല്‍ പറഞ്ഞു.

## Article Content

**കൊച്ചി: ** പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം. അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവില്‍.അല്‍പ്പം മുന്‍പാണ് എല്‍ദോസ് ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന് പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഏഴ് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും എഐസിസിക്ക് കത്തയച്ചു . നിയോജകമണ്ഡലം കമ്മിറ്റി മുഴുവന്‍ എല്‍ദോസിനൊപ്പം എന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കല്‍ പറഞ്ഞു.

പെരുമ്പാവൂരില്‍ അനുകൂല സാഹചര്യമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും കെപിസിസി നേതൃത്വം അനുകൂലമെന്നും എല്‍ദോസ് വ്യക്തമാക്കിയിരുന്നു.തനിക്കെതിരായ കേസ് ഗൂഢാലോചനയെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, കണ്ണൂര്‍ സീറ്റിനായി കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്റെ സമ്മര്‍ദ്ദനീക്കങ്ങളില്‍ നേതൃത്വം മുട്ടുമടക്കി. കണ്ണൂരില്‍ കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. എം പിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കും. കെ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന നിര്‍ണായകഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഏ കെ ആന്റണി കെ സുധാകരനുമായി സംസാരിച്ചു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് സുധാകരനോട് പറഞ്ഞതായി എ കെ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി. കണ്ണൂരില്‍ കെ സുധാകരന്‍ അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. ഇതിനിടെ കോന്നിയില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റ് അടൂര്‍ പ്രകാശ് എം പി പിന്‍വലിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348600/eldosekunnamballi)