---
title: "192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348663/arrested"
published_at: "2026-03-19T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbfcdfab294_IMG-20260319-WA0039.jpg"
keywords: []
---

# 192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

> **Lead Summary:** മട്ടന്നൂർ : നിയമസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിൽ നടത്തിയ പരിശോധനയിൽ 192 കുപ്പി ( 17.280 ലി ) മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ചാവശ്ശേരി പറമ്പ് സ്വദേശി കെ പി മണി എന്ന അയ്യപ്പൻ മണിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യ വില്പന വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.

## Article Content

മട്ടന്നൂർ : നിയമസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിൽ നടത്തിയ പരിശോധനയിൽ 192 കുപ്പി ( 17.280 ലി ) മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ചാവശ്ശേരി പറമ്പ് സ്വദേശി കെ പി മണി എന്ന അയ്യപ്പൻ മണിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യ വില്പന വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.

പരിശോധന സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ശ്രീജിത്ത്. ബെൻഹർ കോട്ടത്തു വളപ്പിൽ ടി പി സുദീപ്,ടി അഭിജിത്ത്.സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ പി ജുനീഷ് ,എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ആനന്ദകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348663/arrested)