---
title: "മട്ടന്നൂരിൽ  കെപിസിസി  ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും "
english_title: "Chandran Thillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348689/chandran-thillankeri"
published_at: "2026-03-19T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc351b2c075_111.jpg_(1).jpeg"
keywords: []
---

# മട്ടന്നൂരിൽ  കെപിസിസി  ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും 

> **Lead Summary:** മട്ടന്നൂർ: കെപി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കണ്ണുർ ജില്ലാ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിൽ ശ്രദ്ധേയനായ മുഖങ്ങളിലൊന്നാണ് ചന്ദ്രൻ തില്ലങ്കേരി. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ സംഘടനാ രംഗത്തേക്ക് പ്രവേശിച്ചു. പതിനെട്ടാം വയസ്സിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായും പിന്നീട് സേവാദൾ തില്ലങ്കേരി മണ്ഡലം ചെയർമാനുമായി സേവനമനുഷ്ഠിച്ചു.

## Article Content

മട്ടന്നൂർ: കെപി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കണ്ണുർ ജില്ലാ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിൽ ശ്രദ്ധേയനായ മുഖങ്ങളിലൊന്നാണ് ചന്ദ്രൻ തില്ലങ്കേരി. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ സംഘടനാ രംഗത്തേക്ക് പ്രവേശിച്ചു. പതിനെട്ടാം വയസ്സിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായും പിന്നീട് സേവാദൾ തില്ലങ്കേരി മണ്ഡലം ചെയർമാനുമായി സേവനമനുഷ്ഠിച്ചു.

കണ്ണൂർ എസ് കോളേജിന്റെ കെഎസ് യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസിന്റെ ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസിയുടെ സെക്രട്ടറി, കണ്ണൂർ ഡിസിസിയുടെ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു. നിലവിൽ കെപിസിസിയുടെ ജനറൽ സെക്രട്ടറിയും ജനശ്രീ മിഷന്റെ കണ്ണൂർ ജില്ലാ ചെയർമാനുമാണ്. ഉളിയിൽ പടിക്കച്ചാൽ സ്വദേശിയാണ് 57 കാരനായ ചന്ദ്രൻ തില്ലങ്കേരി. ഭാര്യ രശ്മി ജി കുറുപ്പ് മട്ടന്നൂർ ബാങ്കിൽ ജോളി ചെയ്യുന്നു. മക്കൾ: ചാന്ദിനി, ഗൗരി കൃഷ്ണ, ഗൗതം കൃഷ്ണ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348689/chandran-thillankeri)