---
title: "വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ"
english_title: "mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348691/mattannur"
published_at: "2026-03-20T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc9f4254785_WhatsApp_Image_2026-03-20_at_5.07.37_AM.jpeg"
keywords: []
---

# വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ

> **Lead Summary:**  മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ യുടെ നേതൃത്വത്തിൽ ചാവശേരി പറമ്പ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 1.110kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി യായ മനോജ്‌ മുർമു എന്നയാൾക്കെതിരെ NDPS ആക്ട് പ്രകാരം കേസെടുത്തു.ടിയാൻ കഞ്ചാവ് വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.

## Article Content

 മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ യുടെ നേതൃത്വത്തിൽ ചാവശേരി പറമ്പ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 1.110kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി യായ മനോജ്‌ മുർമു എന്നയാൾക്കെതിരെ NDPS ആക്ട് പ്രകാരം കേസെടുത്തു.ടിയാൻ കഞ്ചാവ് വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.

ടിയാൻ ചാവശേരി പറമ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന യ്ക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ടിയന്റെ കയ്യിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 1.110kg കഞ്ചാവ് കണ്ടെത്തി ഒരുNDPS കേസെടുകാണുകയായിരുന്നു .ടിയാനെ ഏതാനും മാസങ്ങളായി മട്ടന്നൂർ എക്സൈസ് റേഞ്ച് ടീം രഹസ്യമായി നിരീക്ഷണം നടത്തി വരികയായിരുന്നു. ടിയാൻ ബീഹാറിൽ നിന്നും നേരിട്ട് കഞ്ചാവ് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ എത്തിച്ചു വിതരണം ചെയ്തു വരികയായിരുന്നു. മേൽപരിശോധനയിൽ സിവിൽ excise ഓഫിസർ, ഷബിൻ കെ, റിജു എ കെ,പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീനാഥ് പി, അസിസ്റ്റന്റ് excise ഇൻസ്‌പെക്ടർ (g) സാജൻ കെ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348691/mattannur)