---
title: "ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348692/kannur"
published_at: "2026-03-20T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bca03ecd146_download_(50).jpeg"
keywords: []
---

# ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റാൻഡമൈസേഷന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നേതൃത്വം നൽകി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഓരോ നിയോജകമണ്ഡലത്തിലേക്കും അനുവദിക്കേണ്ട വോട്ടിങ്ങ് മെഷീനുകളുടെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ തയ്യാറാക്കിയത്. തിരഞ്ഞെടുപ്പു കമ്മീഷൻ്റെ മാർഗരേഖ പ്രകാരം വോട്ടിംഗ് മെഷീനുകൾ അതത് നിയമസഭാ മണ്ഡല വരണാധികാരികൾക്ക് കൈമാറും. ജില്ലയിലാകെ 2177 പോളിംഗ് സ്റ്റേഷനുകൾക്ക് റിസർവ് വോട്ടിംഗ് മെഷീനടക്കമാണ് കൈമാറുന്നത്. രണ്ടാം ഘട്ട റാൻഡമൈസേഷനു ശേഷം മാത്രമേ ഏതു പോളിംഗ് സ്റ്റേഷനിൽ ഏതു വോട്ടിംഗ് മെഷിനാണ് ഉപയോഗിക്കുക എന്നറിയാനാകൂ.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റാൻഡമൈസേഷന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നേതൃത്വം നൽകി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഓരോ നിയോജകമണ്ഡലത്തിലേക്കും അനുവദിക്കേണ്ട വോട്ടിങ്ങ് മെഷീനുകളുടെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ തയ്യാറാക്കിയത്. തിരഞ്ഞെടുപ്പു കമ്മീഷൻ്റെ മാർഗരേഖ പ്രകാരം വോട്ടിംഗ് മെഷീനുകൾ അതത് നിയമസഭാ മണ്ഡല വരണാധികാരികൾക്ക് കൈമാറും. ജില്ലയിലാകെ 2177 പോളിംഗ് സ്റ്റേഷനുകൾക്ക് റിസർവ് വോട്ടിംഗ് മെഷീനടക്കമാണ് കൈമാറുന്നത്. രണ്ടാം ഘട്ട റാൻഡമൈസേഷനു ശേഷം മാത്രമേ ഏതു പോളിംഗ് സ്റ്റേഷനിൽ ഏതു വോട്ടിംഗ് മെഷിനാണ് ഉപയോഗിക്കുക എന്നറിയാനാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348692/kannur)