---
title: "ജില്ലാ ആശുപത്രിയില്‍  സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, ഒ ടി ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34879/apply-now"
published_at: "2022-03-31T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624502c24789e_images (1).jpeg"
keywords: []
---

# ജില്ലാ ആശുപത്രിയില്‍  സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, ഒ ടി ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു

> **Lead Summary:** ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, ഒ ടി ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി/ ബി എസ് സി നഴ്സിങ്/ എം എസ് സി നഴ്സിങ് എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ ആറിന് രാവിലെ 10 മണി.

## Article Content

ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, ഒ ടി ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി/ ബി എസ് സി നഴ്സിങ്/ എം എസ് സി നഴ്സിങ് എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ ആറിന് രാവിലെ 10 മണി.

ഇസിജി ടെക്നീഷ്യന് എസ്എസ്എല്‍സി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജിയും, ഒ ടി ടെക്നീഷ്യന് പ്ലസ്ടു/സയന്‍സ് മുഖ്യ വിഷയമായി പഠിച്ച പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ടെക്നോളജിയുമാണ് യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ ഏഴിന് രാവിലെ 10 മണി.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34879/apply-now)