---
title: "എസ് സി പ്രമോട്ടര്‍ നിയമനം"
english_title: "Sc promoter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34883/sc-promoter"
published_at: "2022-03-31T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624507b835ab1_images (4).jpeg"
keywords: []
---

# എസ് സി പ്രമോട്ടര്‍ നിയമനം

> **Lead Summary:** ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളില്‍ എസ് സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്ന് ഞായര്‍ രാവിലെ 11 മണി മുതല്‍ 12 മണി വരെ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

## Article Content

ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളില്‍ എസ് സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്ന് ഞായര്‍ രാവിലെ 11 മണി മുതല്‍ 12 മണി വരെ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

അര്‍ഹരായ അപേക്ഷകര്‍ ഹാള്‍ ടിക്കറ്റ്, ആധാര്‍ കാര്‍ഡ്/തത്തുല്യമായ ഫോട്ടോ ഐഡി എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.15 ന് മുമ്പായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34883/sc-promoter)