---
title: "തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത് "
english_title: "thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348856/thrissur"
published_at: "2026-03-21T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be0355b482f_download_(1).jpeg"
keywords: []
---

# തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത് 

> **Lead Summary:** ചാവക്കാട്: മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മയാണെന്നാണ് കണ്ടെത്തൽ. മുഹ്സിനിയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മുഹ്സിനയ്ക്ക് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയായിരുന്നു. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

## Article Content

ചാവക്കാട്: മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മയാണെന്നാണ് കണ്ടെത്തൽ. മുഹ്സിനിയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മുഹ്സിനയ്ക്ക് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയായിരുന്നു. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348856/thrissur)