---
title: "ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്"
english_title: "kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348862/kollam"
published_at: "2026-03-21T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be1464dd9ac_download_(39).jpeg"
keywords: []
---

# ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്

> **Lead Summary:** കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധിയിന്മേൽ ഉള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്.

## Article Content

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധിയിന്മേൽ ഉള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിക്കുന്നത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348862/kollam)