---
title: "കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ"
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348906/kochi"
published_at: "2026-03-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be34b3cd037_download_(1).jpeg"
keywords: []
---

# കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

> **Lead Summary:** കൊച്ചി : ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണിവർ. മരിച്ചവരിൽ അശ്വതി നായർ, ശ്രീകുമാരി എന്നിവരെ തിരിച്ചറിഞ്ഞു.

## Article Content

കൊച്ചി : ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണിവർ. മരിച്ചവരിൽ അശ്വതി നായർ, ശ്രീകുമാരി എന്നിവരെ തിരിച്ചറിഞ്ഞു.

ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348906/kochi)