---
title: "കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349092/kanichar"
published_at: "2026-03-22T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf9330c4a0a_IMG-20260322-WA0024.jpg"
keywords: []
---

# കണിച്ചാറിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടേയും വനിതാ വേദിയുടേയും ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി .

## Article Content

കണിച്ചാർ: കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടേയും വനിതാ വേദിയുടേയും ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണ ക്ലാസ്സും അനുമോദനവും നടത്തി .

കാളികയത്ത് കരിമ്പനക്കൽ സുരേഷിൻ്റെ വീട്ടുമുറ്റത്ത് ചേർന്ന ചടങ്ങിന് വായനശാലാ വനിതാ വേദി സെക്രട്ടറി ശ്രീമതി ഗീത.കെ.പി സ്വാഗതം പറഞ്ഞു. വനിതാ വേദി പ്രസിഡണ്ട് ശ്രീമതി ഷൈലജ ചന്ദ്രൻ അദ്ധ്യക്ഷയായി.

പ്രമുഖ അഭിഭാഷക അഡ്വ .മീന.ഇ കെ.ക്ലാസ് എടുത്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വെച്ച് സംസ്ഥാന റവന്യൂ അവാർഡ്‌ ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ ശ്രീ.ജിൽസ്. എൻ. നെടുംപുറത്തിനെ വായനശാലാ പ്രസിഡണ്ട് ശ്രീ.വി.വി.ബാലകൃഷ്ണൻ മൊമെൻ്റോ നൽകി ആദരിച്ചു.

ദേശീയ യോഗ്യതാ പരീക്ഷയായ CSIR NET പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ എഴുപതാം റാങ്കോടെ JRF നേടിയ അതുൽ കൃഷ്ണ വട്ടക്കാട്ടിനെ വായനശാലാ വൈസ് പ്രസിഡണ്ട് ശ്രീ.ജനാർദ്ദനൻ .പി .പി മൊമെൻ്റോ നൽകി അനുമോദിച്ചു. വായനശാലാ സെക്രട്ടറി ശിവൻ.ബി.കെ,ജോയൻ്റ് സെക്രട്ടറി റെജി കണ്ണോളിക്കുടി , തുടങ്ങിയവർ സംസാരിച്ചു.

വായനശാലാ കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ ഇ .ജി, ലൈബ്രേറിയൻ ഘനശ്യാം എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349092/kanichar)