---
title: "യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്"
english_title: "Gsudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349114/gsudhakaran"
published_at: "2026-03-22T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfafa4e9909_1000190672.jpg"
keywords: []
---

# യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

> **Lead Summary:** **തിരുവനന്തപുരം : **യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ജി സുധാകരനെതിരെ കടന്നാക്രമണം തുടരുകയാണ് സിപിഐഎം നേതാക്കള്‍. സിപിഐഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി സുധാകരനെ എന്തിന് പിന്തുണയ്ക്കണം? എന്നതായിരുന്നു അമ്പലപ്പുഴയില്‍ ചേര്‍ന്ന യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന അജണ്ട. മാറി വന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പിന്തുണ നല്‍കുന്നത് അനിവാര്യതയെന്ന് നേതാക്കള്‍ വിശദീകരിച്ചു. യുഡിഎഫ് പിന്തുണ നേടിയ ശേഷം ജി സുധാകരന്‍ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരുന്നു അമ്പലപ്പുഴയിലേത്.

## Article Content

**തിരുവനന്തപുരം : **യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ജി സുധാകരനെതിരെ കടന്നാക്രമണം തുടരുകയാണ് സിപിഐഎം നേതാക്കള്‍. സിപിഐഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി സുധാകരനെ എന്തിന് പിന്തുണയ്ക്കണം? എന്നതായിരുന്നു അമ്പലപ്പുഴയില്‍ ചേര്‍ന്ന യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന അജണ്ട. മാറി വന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പിന്തുണ നല്‍കുന്നത് അനിവാര്യതയെന്ന് നേതാക്കള്‍ വിശദീകരിച്ചു. യുഡിഎഫ് പിന്തുണ നേടിയ ശേഷം ജി സുധാകരന്‍ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരുന്നു അമ്പലപ്പുഴയിലേത്.

അതേസമയം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദികളില്‍ ജി സുധാകാരനെതിരെ കടന്നാക്രമണം തുടരുകുയാണ്. സുധാകരന്‍ ദുരാഗ്രഹിയെന്ന് എ വിജയരാഘവന്‍ വിമര്‍ശിച്ചു. ഇന്നലെ മണ്ഡലം ചുറ്റി നടന്ന റോഡ് ഷോയില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പോസ്റ്റര്‍ പ്രചാരണവും മണ്ഡലത്തില്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349114/gsudhakaran)