---
title: "മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍"
english_title: "Gsudhakaransreplay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349121/gsudhakaransreplay"
published_at: "2026-03-22T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfb55f9598b_1000190680.jpg"
keywords: []
---

# മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

> **Lead Summary:** **അമ്പലപ്പുഴ :** സുധാകരന്‍ ദുരാഗ്രഹിയെന്ന് ഉള്‍പ്പെടെ വിമര്‍ശിച്ച എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍. അമ്പലപ്പുഴ വിജയരാഘവന് അറിയില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ മാത്രമാണ് വിജയരാഘവന്‍ വന്നിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായതെന്ന് ജി സുധാകരന്‍ തിരിച്ചടിച്ചു.ജി സുധാകരന്‍ വലിയ അധികാരമോഹിയാണെന്ന് ഉള്‍പ്പെടെയാണ് വിജയരാഘവന്റെ വിമര്‍ശനങ്ങള്‍. ജി സുധാകരന് മരിക്കുന്നതുവരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തതിനാല്‍ പാര്‍ട്ടി വിട്ട ഏക ആളാണ് അദ്ദേഹമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദികളില്‍ ജി സുധാകാരനെതിരെ കടന്നാക്രമണം തുടരുകുയാണ്.അതേസമയം അമ്പലപ്പുഴയിലെ യുഡിഎഫ് വേദികളില്‍ ജി സുധാകരന്‍ സജീവമാകുകയാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രധാന അജണ്ട.

## Article Content

**അമ്പലപ്പുഴ :** സുധാകരന്‍ ദുരാഗ്രഹിയെന്ന് ഉള്‍പ്പെടെ വിമര്‍ശിച്ച എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍. അമ്പലപ്പുഴ വിജയരാഘവന് അറിയില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ മാത്രമാണ് വിജയരാഘവന്‍ വന്നിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായതെന്ന് ജി സുധാകരന്‍ തിരിച്ചടിച്ചു.ജി സുധാകരന്‍ വലിയ അധികാരമോഹിയാണെന്ന് ഉള്‍പ്പെടെയാണ് വിജയരാഘവന്റെ വിമര്‍ശനങ്ങള്‍. ജി സുധാകരന് മരിക്കുന്നതുവരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തതിനാല്‍ പാര്‍ട്ടി വിട്ട ഏക ആളാണ് അദ്ദേഹമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദികളില്‍ ജി സുധാകാരനെതിരെ കടന്നാക്രമണം തുടരുകുയാണ്.അതേസമയം അമ്പലപ്പുഴയിലെ യുഡിഎഫ് വേദികളില്‍ ജി സുധാകരന്‍ സജീവമാകുകയാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രധാന അജണ്ട.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349121/gsudhakaransreplay)