---
title: "ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349164/kannur"
published_at: "2026-03-23T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ

> **Lead Summary:** കണ്ണൂർ : 11 നിയമസഭ മണ്ഡലങ്ങളുള്ള കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 24,592 ഉദ്യോഗസ്ഥർ.

## Article Content

കണ്ണൂർ : 11 നിയമസഭ മണ്ഡലങ്ങളുള്ള കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 24,592 ഉദ്യോഗസ്ഥർ.

ജില്ലാ തിരഞ്ഞെടുപ്പ്ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ കീഴിൽ 11 വീതം വരണാധികാരികളും (ആർ.ഒ) ഉപ വരണാധികാരികളുമാണുള്ളത് (എ.ആർ.ഒ).

25 ജില്ലാതല നോഡൽ ഓഫീസർമാർ, ആറ് ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ), 11 എ.ഇ.ആർ.ഒ (അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ), 223 സെക്ടർ ഓഫീസർമാർ, 223 സെക്ടർ പോലീസ് ഓഫീസർമാർ, 800 മൈക്രോ ഒബ്സർവർമാർ, 3048 പ്രിസൈഡിങ്ങ് ഓഫീസർമാർ, 9144 പോളിംഗ് ഓഫീസർമാർ,

2177 ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ അക്ഷീണ പ്രവർത്തനം നടത്തുന്നു.

ഇതിന് പുറമേയാണ് പോലീസ് വിന്യാസം. 4200 പോലീസ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ വേണമെന്ന് കണക്കാക്കിയിട്ടുള്ളത്. ഇതിനുപുറമേ

കേന്ദ്രസേനയുടെ 2856 പേരും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി 2079 പേരുമുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനായി 66 മാസ്റ്റർ ട്രെയിനർമാരുടെ പൂളും ജില്ലയിൽ സജ്ജമാണ്.

ഇതിൽ അഞ്ചു പേർ സംസ്ഥാനതല പരിശീലകരും ആറു പേർ ജില്ലാതല പരിശീലകരും 55 പേർ നിയമസഭ മണ്ഡലം തല പരിശീലകരുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349164/kannur)