---
title: "ആത്മവിശ്വാസത്തോടെ എസ്എസ്എൽസി വിദ്യാർഥികൾ പരീക്ഷക്കായെത്തി"
english_title: "Sslc exam2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34930/sslc-exam2022"
published_at: "2022-03-31T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624543c30f11f_Picsart_22-03-31_11-33-51-418.jpg"
keywords: []
---

# ആത്മവിശ്വാസത്തോടെ എസ്എസ്എൽസി വിദ്യാർഥികൾ പരീക്ഷക്കായെത്തി

> **Lead Summary:** കേളകം: കോവിഡ് കാലത്തെ പഠന പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ എസ്എസ്എൽസി വിദ്യാർഥികൾ പരീക്ഷക്കായെത്തി.

## Article Content

കേളകം: കോവിഡ് കാലത്തെ പഠന പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ എസ്എസ്എൽസി വിദ്യാർഥികൾ പരീക്ഷക്കായെത്തി.

 സംസ്ഥാനത്ത് ഇക്കുറി നാലു ലക്ഷത്തി 26 999 കുട്ടികളാണ് പരീക്ഷഎഴുതുന്നത് ഏപ്രിൽ 29നാണ് പരീക്ഷ അവസാനിക്കുക. ഹയർസെക്കൻഡറി പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു 26-നാണ് ഹയർസെക്കൻഡറി പരീക്ഷ അവസാനിക്കുക.

കേളകം സെന്റ് തോമസ് സ്കൂളിൽ ഇത്തവണ 183 കുട്ടികളാണ് പരീക്ഷ എഴുതുന്നത് എന്ന് കേളകം സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു മാസ്റ്റർ മലയോരശബ്ദം ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 9:45 ന് ഹാളിലേക്ക് കയറ്റി 10 മണിവരെയുള്ള 15മിനുട്ട് കൂൾ ഓഫ് ടൈമായിരുന്നു. 12:30 വരെയാണ് ആദ്യ പരീക്ഷ. അടുത്ത മാസം വരെ സംസ്ഥാനം പരീക്ഷ ചൂടിലായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34930/sslc-exam2022)