---
title: "പിണറായിലെ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ഇറക്കിയ മട്ടുപ്പാവ് മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടന്നു"
english_title: "Harvesting of turmeric was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34934/harvesting-of-turmeric-was-done"
published_at: "2022-03-31T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624545f41fe9f_Picsart_22-03-31_11-40-19-759.jpg"
keywords: []
---

# പിണറായിലെ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ഇറക്കിയ മട്ടുപ്പാവ് മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടന്നു

> **Lead Summary:** പിണറായി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ഇറക്കിയ മട്ടുപ്പാവ് മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടന്നു. പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഹംസ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പിണറായി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ഇറക്കിയ മട്ടുപ്പാവ് മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടന്നു. പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഹംസ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ മെമ്പർ നിസാർ അഹമ്മദ്‌, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി വേണുഗോപാൽ, മെഡിക്കൽ ഓഫീസർ ഡോ ഡിജോ ജോസ്,ഫാർമസിസ്റ്റ് പി പ്രമോദ് ,ഡോ അഭിന പി, കക്കോത്ത് പ്രഭാകരൻ, കാരായി ലീല എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34934/harvesting-of-turmeric-was-done)