---
title: "പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും - കെ.കെ.ശൈലജ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349347/peravoor"
published_at: "2026-03-24T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1e665ee7c1_IMG-20260324-WA0005.jpg"
keywords: []
---

# പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും - കെ.കെ.ശൈലജ

> **Lead Summary:** പേരാവൂർ :പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് കെ.കെ. ശൈലജ. പേരാവൂരിലെ കായിക വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കായിക മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും സംഘടിപ്പിച്ച സ്പോര്‍ട്ടാറ 2026 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ :പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് കെ.കെ. ശൈലജ. പേരാവൂരിലെ കായിക വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കായിക മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും സംഘടിപ്പിച്ച സ്പോര്‍ട്ടാറ 2026 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

രാജ്യസഭാ എംപി ഡോ: വി ശിവദാസന്‍ അധ്യക്ഷനായി.കെ വി സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി എം അഖില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം ഏരിയ സെക്രട്ടറി സി..ടി. അനീഷ്, കെ ജി ദിലീപ്, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫര്‍ നല്ലൂര്‍, എം.സി. കുട്ടിച്ചന്‍, എസ്. എം. കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349347/peravoor)