---
title: "മൈക്രോ ഒബ്‌സർവർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349348/appoinment"
published_at: "2026-03-24T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1e794906ad_images_(3)_(22).jpeg"
keywords: []
---

# മൈക്രോ ഒബ്‌സർവർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു

> **Lead Summary:** കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിലേക്കുള്ള മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെയാണ് 495 പേരെ ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തത്.

## Article Content

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിലേക്കുള്ള മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെയാണ് 495 പേരെ ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തത്.

പോളിംഗ് സ്‌റ്റേഷനുകളിലേക്ക് ആവശ്യമായ 430ന് പുറമെ 15 ശതമാനം റിസർവ് ഉൾപ്പെടെയാണ് തിരഞ്ഞെടുത്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് മൈക്രോ ഒബ്‌സർവർമാരായി സേവനം അനുഷ്ഠിക്കുക. ഹോം വോട്ടിംഗിനും മറ്റുമായി ആവശ്യമുള്ള മൈക്രോ ഒബ്‌സർവർമാരുടെ റാൻഡമൈസേഷൻ പിന്നീട് നടക്കും.

റാൻഡമൈസേഷനിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349348/appoinment)