---
title: "'ചാമ്പിക്കോ..’; മമ്മൂട്ടി ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും; വിഡിയോ വൈറൽ"
english_title: "Video goes viral"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34937/video-goes-viral"
published_at: "2022-03-31T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62454dc694263_Picsart_22-03-31_12-13-51-109.jpg"
keywords: []
---

# 'ചാമ്പിക്കോ..’; മമ്മൂട്ടി ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും; വിഡിയോ വൈറൽ

> **Lead Summary:** ചാമ്പിക്കോ..’; മമ്മൂട്ടി ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും; വിഡിയോ വൈറൽ സൈബർ ഇടങ്ങളിലെ ട്രെൻഡിെനാപ്പം ചേർന്ന് സിപിഎം നേതാവ് പി.ജയരാജനും.

## Article Content

ചാമ്പിക്കോ..’; മമ്മൂട്ടി ട്രെൻഡിനൊപ്പം പി ജയരാജനും സഖാക്കളും; വിഡിയോ വൈറൽ സൈബർ ഇടങ്ങളിലെ ട്രെൻഡിെനാപ്പം ചേർന്ന് സിപിഎം നേതാവ് പി.ജയരാജനും.

മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ഒരു സീനിന്റെ ചുവട് പിടിച്ച് ഒട്ടേറെ വിഡിയോകൾ എത്തിയിരുന്നു. കോളജ്, സ്കൂൾ, ഓഫിസുകൾ എവിടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടോ അവിടെ ‘ചാമ്പിക്കോ’ ഡയലോഗ് ഉറപ്പാണ്. ഈ ട്രെൻഡിനൊപ്പമാണ് ജയരാജനും.

പാർട്ടി സഖാക്കൾക്കൊപ്പം ഇരുന്ന്പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച ചരിത്ര പ്രദർശന വേദിയിലാണ് രംഗം ചിത്രീകരിച്ചത്.

പ്രദർശനം ഒരുക്കാൻ എത്തിയ വളന്റിയർമാരായ സഖാക്കൾക്കൊപ്പം ആണ് പി ജയരാജൻ രംഗം ചിത്രീകരിച്ചത്.മാസായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അദ്ദേഹം. വിഡിയോ കാണാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34937/video-goes-viral)