---
title: "മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍"
english_title: "pinarayivijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349390/pinarayivijayan"
published_at: "2026-03-24T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2209da14b4_download_(11).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയില്‍ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയില്‍ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ 11 മണിക്ക് കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ അടിമാലിയിലും, ഉടുമ്പൻചോലയുടെ കണ്‍വെൻഷൻ വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്തും പീരുമേട് മണ്ഡലത്തിന്റെ കണ്‍വൻഷൻ ആറ് മണിക്ക് വണ്ടിപ്പെരിയാറിലും നടക്കും.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയില്‍ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയില്‍ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ 11 മണിക്ക് കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ അടിമാലിയിലും, ഉടുമ്പൻചോലയുടെ കണ്‍വെൻഷൻ വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്തും പീരുമേട് മണ്ഡലത്തിന്റെ കണ്‍വൻഷൻ ആറ് മണിക്ക് വണ്ടിപ്പെരിയാറിലും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349390/pinarayivijayan)