---
title: "മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി."
english_title: "supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349391/supreemcourt"
published_at: "2026-03-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2210a915c3_download_(53).jpeg"
keywords: []
---

# മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

> **Lead Summary:** തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി. നിര്‍മാതാവ് ബാബു ഷാഹിറിന്‍റെ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നല്‍കിയില്ലെന്ന് കാണിച്ച്‌ അരൂർ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

## Article Content

തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി. നിര്‍മാതാവ് ബാബു ഷാഹിറിന്‍റെ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.കേസിലെ അന്വേഷണം തടയേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നല്‍കിയില്ലെന്ന് കാണിച്ച്‌ അരൂർ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349391/supreemcourt)