---
title: "യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349526/kannur"
published_at: "2026-03-25T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3277a871c0_Screenshot_2026-03-25_053656.jpg"
keywords: []
---

# യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

> **Lead Summary:** കണ്ണൂർ : അഴീക്കോട് മണ്ഡലം ഐക്യമുന്നണി സ്ഥാനാർത്ഥി അഡ്വ. കരിം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മഹിളാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം മാർച്ച് 26 (വ്യാഴം) രാവിലെ 9.30 ന് അഴീക്കോട് കച്ചേരിപ്പാറ ഗ്രാൻ്റ് വില്ല ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി . കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തും.

## Article Content

കണ്ണൂർ : അഴീക്കോട് മണ്ഡലം ഐക്യമുന്നണി സ്ഥാനാർത്ഥി അഡ്വ. കരിം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മഹിളാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം മാർച്ച് 26 (വ്യാഴം) രാവിലെ 9.30 ന് അഴീക്കോട് കച്ചേരിപ്പാറ ഗ്രാൻ്റ് വില്ല ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി . കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തും.

അഡ്വ. മാർട്ടിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി സാജിദ ടീച്ചർ എന്നിവർ സംസാരിക്കും. ബന്ധപ്പെട്ട യു.ഡി.എഫ്. പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് സി. സീനത്ത്, ശ്രീജ മഠത്തിൽ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349526/kannur)