---
title: "നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349527/kannur"
published_at: "2026-03-25T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c328d5a30a8_IMG-20260325-WA0002.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ്: വനമേഖലയിൽ സംയുക്ത പരിശോധന നടത്തി

> **Lead Summary:** കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി മണത്തണസെക്ഷൻ ഫോറസ്റ്റുമായി ചേർന്ന് പേരാവൂർ എക്‌സൈസ് കമ്പയിൻഡ് റെയിഡ് നടത്തി.

## Article Content

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി മണത്തണസെക്ഷൻ ഫോറസ്റ്റുമായി ചേർന്ന് പേരാവൂർ എക്‌സൈസ് കമ്പയിൻഡ് റെയിഡ് നടത്തി.

പേരാവൂർ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി എം ജെയിംസിൻ്റെയും മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ ബി ഷിബുവിൻ്റെയും നേതൃത്വത്തിൽ കരിയംകാപ്പ്, രാമച്ചി വനമേഖലകളും വനാതിർത്തി പ്രദേശങ്ങളും പരിശോധിച്ചു.

പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർ എം കെ ബാലകൃഷ്ണൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബാലകൃഷ്ണൻ ടി, ഗണേഷ് സി, എൻഎംആർ വാച്ചർമാരായ സാബു വെട്ടിക്കൽ, റോയി മാത്യു, ബോബി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349527/kannur)