---
title: "നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349556/thiruvanaththapuram"
published_at: "2026-03-25T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3654b5eb7a_images_(3)_(22).jpeg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്നായി 2,125 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിച്ചു. 354 പത്രികകൾ തള്ളുകയും 3 എണ്ണം പിൻവലിക്കുകയും ചെയ്തു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്നായി 2,125 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിച്ചു. 354 പത്രികകൾ തള്ളുകയും 3 എണ്ണം പിൻവലിക്കുകയും ചെയ്തു.

സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസത്തിന് ശേഷമായിരിക്കും സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയുക. അതേസമയം സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349556/thiruvanaththapuram)