---
title: "കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് "
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349575/kannur"
published_at: "2026-03-25T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3727e314b1_images.jpeg"
keywords: []
---

# കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

> **Lead Summary:** കേരളത്തിൽ ചൂട് കഠിനമാകുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

കേരളത്തിൽ ചൂട് കഠിനമാകുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38°C വരെയും, മറ്റ് ഒമ്പത് ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേരുന്നതിനാൽ മലയോര മേഖലകളൊഴികെ എല്ലായിടത്തും കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349575/kannur)