---
title: "സോണിയാഗാന്ധി ആശുപത്രിയിൽ "
english_title: "soniyagandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349591/soniyagandhi"
published_at: "2026-03-25T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37ed87d392_download_(45).jpeg"
keywords: []
---

# സോണിയാഗാന്ധി ആശുപത്രിയിൽ 

> **Lead Summary:** ഡൽഹി: സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്‌. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ​ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.

## Article Content

ഡൽഹി: സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്‌. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ​ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349591/soniyagandhi)