---
title: "നാടകനടനും, സംവിധായകനുമായിരുന്ന അശോകൻ കതിരൂരിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ നാടക അവാർഡുകൾ പ്രഖ്യാപിച്ചു"
english_title: "Drama Awards Announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34960/drama-awards-announced"
published_at: "2022-03-31T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245607a944a6_IMG-20220331-WA0076.jpg"
keywords: []
---

# നാടകനടനും, സംവിധായകനുമായിരുന്ന അശോകൻ കതിരൂരിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ നാടക അവാർഡുകൾ പ്രഖ്യാപിച്ചു

> **Lead Summary:** നാടകനടനും, സംവിധായകനുമായിരുന്ന അശോകൻ കതിരൂരിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ നാടക അവാർഡുകൾ പ്രഖ്യാപിച്ചു. പത്താമത് അശോകൻ കതിരൂർ പുരസ്കാരത്തിന് നടി കണ്ണൂർ സരസ്വതിയെയാണ് തിരഞ്ഞെടുത്തത്.

## Article Content

നാടകനടനും, സംവിധായകനുമായിരുന്ന അശോകൻ കതിരൂരിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ നാടക അവാർഡുകൾ പ്രഖ്യാപിച്ചു. പത്താമത് അശോകൻ കതിരൂർ പുരസ്കാരത്തിന് നടി കണ്ണൂർ സരസ്വതിയെയാണ് തിരഞ്ഞെടുത്തത്.

10001 രൂപയും ഫലകവും അടങ്ങിയ പുരസ്ക്കാരം മെയ് മാസം കുത്ത്പറമ്പിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറും. കൂത്തുപറമ്പ് മലയാള കലാനിലയത്തിൽ നടന്ന ചടങ്ങിൽ ഡോ: ജെയിംസ് പോളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കലാമണ്ഡലം മഹേന്ദ്രൻ ,വിനോദ് നരോത്ത്, പ്രശാന്ത് പാട്യം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34960/drama-awards-announced)