---
title: "കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ"
english_title: "Narendramodhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349655/narendramodhi"
published_at: "2026-03-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3aedea53e5_1000191358.jpg"
keywords: []
---

# കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

> **Lead Summary:** **തൃശ്ശൂർ : ** കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. പ്രധാനമന്ത്രി 29 ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും.മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.എൻഡിഎയെ പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും മുസ്ലീം ലീഗും ചേർന്നുകൊണ്ട് കൂട്ടുകെട്ട് ഉണ്ടാക്കിട്ടുണ്ട്. ഈ അവിശുദ്ധ ബാന്ധവത്തെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലതും വിളിച്ചു പറയുകയാണ്.കേരളത്തിൽ ഇൻഡി സഖ്യം നിലവിൽ ഉണ്ടോയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. ആരാണ് ഇതിന്റെ നേതാവ് എന്ന് കൂടി വ്യക്തമാക്കണം. പിണറായി വിജയൻ ആണോ വി.ഡി. സതീശൻ ആണോ നേതാവ് എന്ന രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചു നൽകി. പത്തിലധികം വാർഡുകളിൽ കോൺഗ്രസിന് നൂറിൽ താഴെ വോട്ട് മാത്രമാണ് ഉള്ളത്. മഞ്ചേശ്വരത്ത് എൽഡിഎഫ് ലീഗിനെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

**തൃശ്ശൂർ : ** കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. പ്രധാനമന്ത്രി 29 ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും.മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.എൻഡിഎയെ പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും മുസ്ലീം ലീഗും ചേർന്നുകൊണ്ട് കൂട്ടുകെട്ട് ഉണ്ടാക്കിട്ടുണ്ട്. ഈ അവിശുദ്ധ ബാന്ധവത്തെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലതും വിളിച്ചു പറയുകയാണ്.കേരളത്തിൽ ഇൻഡി സഖ്യം നിലവിൽ ഉണ്ടോയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. ആരാണ് ഇതിന്റെ നേതാവ് എന്ന് കൂടി വ്യക്തമാക്കണം. പിണറായി വിജയൻ ആണോ വി.ഡി. സതീശൻ ആണോ നേതാവ് എന്ന രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചു നൽകി. പത്തിലധികം വാർഡുകളിൽ കോൺഗ്രസിന് നൂറിൽ താഴെ വോട്ട് മാത്രമാണ് ഉള്ളത്. മഞ്ചേശ്വരത്ത് എൽഡിഎഫ് ലീഗിനെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349655/narendramodhi)