---
title: "ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി"
english_title: "Rahulmangoottamcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349671/rahulmangoottamcase"
published_at: "2026-03-25T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b4b7cebb5_1000191371.jpg"
keywords: []
---

# ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

> **Lead Summary:** **കൊച്ചി: ** ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു.ഹൈക്കോടതിയില്‍ നടന്നത് മിനി ട്രയല്‍ മാത്രമാണെന്നും അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുന്നത് വിചാരണവേളയില്‍ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി ഈ പരാമര്‍ശങ്ങള്‍ നീക്കിയത്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കെ സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

## Article Content

**കൊച്ചി: ** ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു.ഹൈക്കോടതിയില്‍ നടന്നത് മിനി ട്രയല്‍ മാത്രമാണെന്നും അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുന്നത് വിചാരണവേളയില്‍ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി ഈ പരാമര്‍ശങ്ങള്‍ നീക്കിയത്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കെ സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349671/rahulmangoottamcase)