---
title: "ചെങ്ങളായി പഞ്ചായത്തിലേക്കുള്ള വൈദുതി വിതരണം അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാക്കുന്നു"
english_title: "Through the underground cable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34979/through-the-underground-cable"
published_at: "2022-03-31T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62457174ae9dc_Picsart_22-03-31_14-45-59-497.jpg"
keywords: []
---

# ചെങ്ങളായി പഞ്ചായത്തിലേക്കുള്ള വൈദുതി വിതരണം അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാക്കുന്നു

> **Lead Summary:** ചെങ്ങളായി പഞ്ചായത്തിലേക്കുള്ള വൈദുതി വിതരണം അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാക്കുന്നു. പഞ്ചായത്തിലെ ചെങ്ങളായി, വളക്കൈ കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പൻതോട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും വൈദുതി എത്തിക്കുന്നത് ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിലെ 11 കെ വി വളക്കൈ ഫീഡർ വഴിയാണ്.

## Article Content

ചെങ്ങളായി പഞ്ചായത്തിലേക്കുള്ള വൈദുതി വിതരണം അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാക്കുന്നു. പഞ്ചായത്തിലെ ചെങ്ങളായി, വളക്കൈ കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പൻതോട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും വൈദുതി എത്തിക്കുന്നത് ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിലെ 11 കെ വി വളക്കൈ ഫീഡർ വഴിയാണ്.

വർഷങ്ങൾക്കു മുൻപ് പറമ്പുകൾക്കു കുറുകെ വലിച്ച ഈ ലൈനിൽ കാലപ്പഴക്കം കൊണ്ടും മരക്കൊമ്പുകൾ വീഴുന്നതിനാലും വൈദുതിതടസം പതിവാണ്. 40 കിലോമീറ്ററിലധികം നീളമുള്ള ഈ ലൈൻ സമൂലമായി മാറ്റിപണിയുന്ന ഉദ്യമത്തിലാണ് കെ എസ് ഈ ബി.

ഇതിന്റെ ഭാഗമായി വളക്കൈ പാലം മുതൽ തട്ടേരി വരെ 1 km പുതിയ ലൈൻ വലിച്ചു കമ്മീഷൻ ചെയ്തു. ചെങ്ങളായി മുക്കാടം മുതൽ വളക്കൈ ടൌൺ വരെ നിടുവാലൂർ വഴിയും തട്ടെരി മുതൽ ചുഴലി വരെയും 7 km പുതിയ ലൈൻ പണി നടന്നുകൊണ്ടിരിക്കുന്നു.

നെല്ലിക്കുന്നു മുതൽ മോട്ടേക്കേപ്പീടിക വരെയുള്ള 4 കിലോമീറ്റർ ലൈൻ പണി ഉടൻ ടെണ്ടർ ക്ഷണിക്കും . പഴയ ക്രോസ്സ്കൺട്രി ലൈനുകൾ മാറി റോഡ് വഴി പുതിയ ലൈൻ ചാർജ് ചെയ്യുന്നത്തോടെ വൈദുതി തടസ്സത്തിൽ കാര്യമായ കുറവുണ്ടാകും.

ഫീഡറിന്റെ നീളം കുറക്കാനും അതുവഴി വോൾടേജ് മെച്ചപ്പെടുത്താനും വേണ്ടി സബ്‌സ്റ്റേഷനിൽ നിന്നും ചെങ്ങളായിയിലേക് പരിപ്പായി വഴി 2 ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച വളക്കായി ഫീഡ്റിനെ വിഭജിച് പുതിയ ചുഴലി ഫീഡർ നിർമ്മിക്കാനുള്ള പദ്ധതിയും ടെൻഡർ നല്കികഴിഞ്ഞു.

3.5 കിലോമീറ്റർ കേബിളാണ് ഇതിനുപയോഗിക്കുക. കെ എസ് ഈ ബിയുടെ  വൈദ്യുതി പദ്ധതിയിൽ 1.75 കോടി രൂപ മേൽ പ്രവൃത്തികൾക്കായി നീക്കിവെച്ചിട്ടുണ്ട്.ഈ മാസം തന്നെ കേബിൾ പണി തുടങ്ങാൻ ശ്രമിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ എ. പദ്മനാഭൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34979/through-the-underground-cable)