---
title: "മുഴപ്പിലങ്ങാട് മാഹീ ബൈപാസിൽ ചിറക്കുനിയിലെ അടിപ്പാതയിൽ ചിത്രമതിൽ പൂർത്തീകരണത്തിലേക്ക്."
english_title: "Towards the completion of the mural"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34982/towards-the-completion-of-the-mural"
published_at: "2022-03-31T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624576b13b525_Picsart_22-03-31_15-08-17-072.jpg"
keywords: []
---

# മുഴപ്പിലങ്ങാട് മാഹീ ബൈപാസിൽ ചിറക്കുനിയിലെ അടിപ്പാതയിൽ ചിത്രമതിൽ പൂർത്തീകരണത്തിലേക്ക്.

> **Lead Summary:** മുഴപ്പിലങ്ങാട് മാഹീ ബൈപാസിൽ ചിറക്കുനിയിലെ അടിപ്പാതയിൽ ചിത്രമതിൽ പൂർത്തീകരണത്തിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 8 യുവ ചിത്രകാരികളാണ് ചുമർ ചിത്രം ഒരുക്കുന്നത്.

## Article Content

മുഴപ്പിലങ്ങാട് മാഹീ ബൈപാസിൽ ചിറക്കുനിയിലെ അടിപ്പാതയിൽ ചിത്രമതിൽ പൂർത്തീകരണത്തിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 8 യുവ ചിത്രകാരികളാണ് ചുമർ ചിത്രം ഒരുക്കുന്നത്.

9000 ചതുരസ്ര അടിയിൽ അടിപ്പാതയുടെ ഇരു വശങ്ങളിലും മുകളിലുമായി ത്രിമാന ദൃശ്യ പ്രതീതി പകരുന്ന ചിത്രങ്ങളാണ് കലാകാരികൾ വരയ്ക്കുന്നത്. നീലാകാശത്തിലൂടെ പറന്നുയരുന്ന വിമാനവും വിവിധ പ്രായത്തിൽ വിവിധ തരത്തിലുള്ള മനുഷ്യരെയും ചുവറുകളിൽ വരച്ചു ചേർത്തിട്ടുണ്ട്.

ഫൈൻ ആർട്സ് കോളേജ്കളിൽ നിന്നും പഠിച്ചിറങ്ങിയ തുഷാര ബാലകൃഷ്ണൻ, ആലീസ് മഹമുദ്ര, ഒ പി അക്ഷയ, എസ് എം രേഷ്മ, കെ അഗിനു, ബി മഞ്ജു, അംബിക പ്രകാശ്, അനൂപ കെ ജേക്കബ് എന്നിവരാണ് ചിത്രം വരയ്ക്കുന്നത്. ഇവർക്ക് സഹായികളായി ചിത്രകാരന്മാരായ രതീഷ് കുമാർ ഉദയൻ എന്നിവരും ഉണ്ട്.

ധർമ്മടം പഞ്ചായത്തിന്റെയും ദേശീയ പാത അതൊരിറ്റിയുടെയും, ഇ കെ കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ്ഡ് ന്റെയും സഹകരണത്തോടെയാണ് ചിത്രം വരയ്ക്കുന്നത്. ധർമ്മടം മണ്ഡലത്തിന്റെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് ആർട്ട്‌ വാൾ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34982/towards-the-completion-of-the-mural)