---
title: "രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി"
english_title: "Petroldecelrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349834/petroldecelrate"
published_at: "2026-03-26T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4ebbe51648_1000191518.jpg"
keywords: []
---

# രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി

> **Lead Summary:** **ദില്ലി: **ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

## Article Content

**ദില്ലി: **ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349834/petroldecelrate)