---
title: "കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി"
english_title: "Kannurcorporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349838/kannurcorporation"
published_at: "2026-03-26T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4ed57eca0a_1000191536.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓട്ടോ മറ്റിക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചുപൂട്ടിയതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാരും എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയും മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്ററിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ കോർപറേഷൻ്റെയും മുൻ മേയറുടെയും അഴിമതിയുടെ നിത്യസ്മാരകമാണ് അടച്ചുപൂട്ടിയ മൾട്ടിലെ വൽ കാർ പാർക്കിങ് സെൻ്ററെന്ന് എഴുതിയ ബാനർ പിടിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ധർണ ഉദ്ഘാടനം ചെയ്തു. യു. ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു. പി.കെ ശബരീഷ്, വി.കെ പ്രകാശിനി തുടങ്ങിയവർ പ്രസംഗിച്ചു..

## Article Content

**കണ്ണൂർ : **കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓട്ടോ മറ്റിക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചുപൂട്ടിയതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാരും എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയും മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്ററിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ കോർപറേഷൻ്റെയും മുൻ മേയറുടെയും അഴിമതിയുടെ നിത്യസ്മാരകമാണ് അടച്ചുപൂട്ടിയ മൾട്ടിലെ വൽ കാർ പാർക്കിങ് സെൻ്ററെന്ന് എഴുതിയ ബാനർ പിടിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ധർണ ഉദ്ഘാടനം ചെയ്തു. യു. ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു. പി.കെ ശബരീഷ്, വി.കെ പ്രകാശിനി തുടങ്ങിയവർ പ്രസംഗിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349838/kannurcorporation)