---
title: "യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം"
english_title: "Uprathibhaalligstion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349850/uprathibhaalligstion"
published_at: "2026-03-26T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f642f1b27_1000191563.jpg"
keywords: []
---

# യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

> **Lead Summary:** **ആലപ്പുഴ :** കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് നേതാവ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സിപിഐഎം എന്തുനടപടിയെടുത്തെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

## Article Content

**ആലപ്പുഴ :** കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് നേതാവ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സിപിഐഎം എന്തുനടപടിയെടുത്തെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

യോഗത്തില്‍ സാമൂഹിക മാധ്യമ ക്ലിപ്പുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349850/uprathibhaalligstion)