---
title: "സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349857/kcvenugopal"
published_at: "2026-03-26T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f9a70f6a4_1000191570.jpg"
keywords: []
---

# സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

> **Lead Summary:** **തൃശൂർ: **സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ തൃശൂരില്‍ ഡീല്‍ ആരൊക്കെ തമ്മിലെന്നും ഡീല്‍ എന്തെന്നും വ്യക്തമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്റേയും സുരേഷ് ഗോപിയുടേയും പ്രതികരണങ്ങളില്‍ നിന്ന് പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകും. സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നിവയുള്‍പ്പെടെ 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎം-ബിജെപി ഡീലുണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

## Article Content

**തൃശൂർ: **സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ തൃശൂരില്‍ ഡീല്‍ ആരൊക്കെ തമ്മിലെന്നും ഡീല്‍ എന്തെന്നും വ്യക്തമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്റേയും സുരേഷ് ഗോപിയുടേയും പ്രതികരണങ്ങളില്‍ നിന്ന് പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകും. സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നിവയുള്‍പ്പെടെ 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎം-ബിജെപി ഡീലുണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349857/kcvenugopal)