---
title: "മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു"
english_title: "Manchesswaramsdpi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349868/manchesswaramsdpi"
published_at: "2026-03-26T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5008cb7f6b_1000191576.jpg"
keywords: []
---

# മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

> **Lead Summary:** **കൊച്ചി: **അസംബ്ലി തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു. ജില്ലാ ഭാരവാഹിത്വം പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ എസ്‌ഡിപിഐയുടെ സ്ഥാനാർഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമർശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാർഥിയെ പിൻവലിച്ചിരിക്കുന്നത്.ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൻ്റെ ഭാഗമായാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്‌ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഇന്നലെ പറഞ്ഞിരുന്നു.

## Article Content

**കൊച്ചി: **അസംബ്ലി തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു. ജില്ലാ ഭാരവാഹിത്വം പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ എസ്‌ഡിപിഐയുടെ സ്ഥാനാർഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമർശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാർഥിയെ പിൻവലിച്ചിരിക്കുന്നത്.ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൻ്റെ ഭാഗമായാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്‌ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഇന്നലെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349868/manchesswaramsdpi)