---
title: "തിയ്യറ്റർ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്ത് ഫിയോക് ജനറൽ ബോഡിയോഗം"
english_title: "Fioc General Body Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34999/fioc-general-body-meeting"
published_at: "2022-03-31T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62458988d8f68_Picsart_22-03-31_16-28-53-398.jpg"
keywords: []
---

# തിയ്യറ്റർ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്ത് ഫിയോക് ജനറൽ ബോഡിയോഗം

> **Lead Summary:** സംസ്ഥാനത്തെ തിയ്യറ്റർ ഉടമകളുടെ സഘടനയായ ഫിയോക്കിന്റെ ജനറൽബോഡി യോഗം കൊച്ചിയിൽ നടന്നു. ചെയർമാൻ കൂടിയായ നടൻ ദിലീപിന്റെ സാനിധ്യത്തിലായിരുന്നു യോഗം ചേർന്നത്.

## Article Content

സംസ്ഥാനത്തെ തിയ്യറ്റർ ഉടമകളുടെ സഘടനയായ ഫിയോക്കിന്റെ ജനറൽബോഡി യോഗം കൊച്ചിയിൽ നടന്നു. ചെയർമാൻ കൂടിയായ നടൻ ദിലീപിന്റെ സാനിധ്യത്തിലായിരുന്നു യോഗം ചേർന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനും നടനും സംവിധായകനുമായ മധുപാലിനും ജനറൽബോഡി യോഗത്തിൽ സ്വീകരണം നൽകി. സംസ്ഥാനം സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാണ് മധുപാൽ.

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിക്ക് എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് സംവിധായകൻ രഞ്ജിത്തെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കോവിഡ് കാലത്തിനുശേഷം തിയേറ്ററുകൾ തുറന്ന സാഹചര്യത്തിലുള്ള വിഷയങ്ങളിൽ ഒടിടി റിലീസുമായി ബന്ധപ്പെട്ട നിലപാടുകൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.

അതിനിടെ ദിലീപും രഞ്ജിത്തും വേദി പങ്കിട്ടത് മാധ്യമങ്ങളിൽ വിവാദമായതോടെ വിശദീകരണവുമായി രഞ്ജിത്ത് രംഗത്ത് വന്നു. ഫിയോക്ക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് രഞ്ജിത്ത് പറഞ്ഞു. താൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ എടുത്തു ചാടാണൊ എന്നും രഞ്ജിത്ത് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34999/fioc-general-body-meeting)