---
title: "സംസ്ഥാനത്ത് ഇന്നും ചൂട് കൂടും :  ജാഗ്രത നിർദേശം"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350000/thiruvanathapuram"
published_at: "2026-03-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62016d2d7c_images.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ചൂട് കൂടും :  ജാഗ്രത നിർദേശം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അൾട്രാവയലറ്റ് ജാഗ്രത നിർദേശം. 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി പാലക്കാട് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അൾട്രാവയലറ്റ് ജാഗ്രത നിർദേശം. 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി പാലക്കാട് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിൽ യെല്ലോ മുന്നറിയിപ്പുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350000/thiruvanathapuram)