---
title: "‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ"
english_title: "Aluvasagarhotel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350035/aluvasagarhotel"
published_at: "2026-03-27T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63f1a381f8_1000191751.jpg"
keywords: []
---

# ‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

> **Lead Summary:** **ആലുവ : ** ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ പറഞ്ഞു.പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

## Article Content

**ആലുവ : ** ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ പറഞ്ഞു.പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350035/aluvasagarhotel)