---
title: "കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ"
english_title: "Koyyamjanardanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350059/koyyamjanardanan"
published_at: "2026-03-27T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c64d328b4d7_1000191802.jpg"
keywords: []
---

# കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

> **Lead Summary:** **കണ്ണൂര്‍: **വൈകാരിക പ്രതികരണവുമായി തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനന്‍. കോണ്‍ഗ്രസ് പരിശുദ്ധമാണെന്നും അതിനെ തകര്‍ക്കുന്ന നേതാക്കള്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ പൈസ പോലും കൈയ്യിലുണ്ടായിരുന്നില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്റെ വൈകാരിക പ്രതികരണം.കൊയ്യം ജനാര്‍ദ്ദനന്റെ കൈയ്യില്‍ പൈസയില്ലെന്നും അദ്ദേഹത്തിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ശരിയാണ്. എന്റെ കയ്യില്‍ പണം ഇല്ല. അക്കൗണ്ടിലുള്ളത് 304 രൂപയാണെന്ന് നോമിനേഷന്‍ പേപ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മകള്‍ അയച്ചു തന്ന പൈസ കൊണ്ടാണ് നോമിനേഷന്‍ കൊടുത്തത്. 53 കൊല്ലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എന്നെ സഹായിക്കാന്‍ ജനങ്ങളൊരുപാട് ഉണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറരുതെന്നും ആവശ്യപ്പെട്ടു', കാെയ്യം ജനാർദ്ദനൻ പറഞ്ഞു.നെറികെട്ട രാഷ്ട്രീയം. വൃത്തികെട്ട സമീപനം സ്വീകരിക്കുന്ന നേതൃത്വം. തന്റെ പാര്‍ട്ടി പരിശുദ്ധമാണെന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. അരിയില്‍ ഷുക്കൂറിന്റെ ആത്മാവിനെങ്കിലും പൊറുക്കാന്‍ കഴിയട്ടെ. കോണ്‍ഗ്രസുകാരെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് ടി കെ ഗോവിന്ദന്‍ എന്നും കൊയ്യം ജനാര്‍ദ്ദനന്‍ ആരോപിച്ചു.

## Article Content

**കണ്ണൂര്‍: **വൈകാരിക പ്രതികരണവുമായി തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനന്‍. കോണ്‍ഗ്രസ് പരിശുദ്ധമാണെന്നും അതിനെ തകര്‍ക്കുന്ന നേതാക്കള്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ പൈസ പോലും കൈയ്യിലുണ്ടായിരുന്നില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്റെ വൈകാരിക പ്രതികരണം.കൊയ്യം ജനാര്‍ദ്ദനന്റെ കൈയ്യില്‍ പൈസയില്ലെന്നും അദ്ദേഹത്തിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ശരിയാണ്. എന്റെ കയ്യില്‍ പണം ഇല്ല. അക്കൗണ്ടിലുള്ളത് 304 രൂപയാണെന്ന് നോമിനേഷന്‍ പേപ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മകള്‍ അയച്ചു തന്ന പൈസ കൊണ്ടാണ് നോമിനേഷന്‍ കൊടുത്തത്. 53 കൊല്ലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എന്നെ സഹായിക്കാന്‍ ജനങ്ങളൊരുപാട് ഉണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറരുതെന്നും ആവശ്യപ്പെട്ടു', കാെയ്യം ജനാർദ്ദനൻ പറഞ്ഞു.നെറികെട്ട രാഷ്ട്രീയം. വൃത്തികെട്ട സമീപനം സ്വീകരിക്കുന്ന നേതൃത്വം. തന്റെ പാര്‍ട്ടി പരിശുദ്ധമാണെന്നും കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. അരിയില്‍ ഷുക്കൂറിന്റെ ആത്മാവിനെങ്കിലും പൊറുക്കാന്‍ കഴിയട്ടെ. കോണ്‍ഗ്രസുകാരെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് ടി കെ ഗോവിന്ദന്‍ എന്നും കൊയ്യം ജനാര്‍ദ്ദനന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350059/koyyamjanardanan)