---
title: "മയ്യിൽ സെൻട്രൽ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്നു വീടുകളുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന്"
english_title: "Kaniv Relief Cell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35008/kaniv-relief-cell"
published_at: "2022-03-31T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624594356efd7_Screenshot_20220331_171415.jpg"
keywords: []
---

# മയ്യിൽ സെൻട്രൽ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്നു വീടുകളുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

> **Lead Summary:** മയ്യിൽ സെൻട്രൽ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്നു വീടുകളുടെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 2.30ന് നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കനിവ് ഭവനപദ്ധതിയുടെ ഭാഗമായി മയ്യിൽ കുട്യൻ കുന്നിൽ 11 സെൻ്റിലാണ് മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

## Article Content

മയ്യിൽ സെൻട്രൽ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്നു വീടുകളുടെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 2.30ന് നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കനിവ് ഭവനപദ്ധതിയുടെ ഭാഗമായി മയ്യിൽ കുട്യൻ കുന്നിൽ 11 സെൻ്റിലാണ് മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

വെള്ളിയാഴ്ച്ച 2.30 ന് കുട്ട്യൻ കുന്നിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മയ്യിൽ സെൻട്രൽ ജമാഅത്ത് ഖത്തീബ് ഹാരിസ് അൽ അസ്ഹരി പ്രാർത്ഥന നടത്തും.  മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് റിഷ്ന കെ.കെ, പഞ്ചായത്തംഗം കെ സത്യഭാമ പങ്കെടുക്കും. ചടങ്ങിൽ പ്രമുഖ വ്യവസായി മാമൂട്ടി മക്കയെ ആദരിക്കും.

രണ്ടാംഘട്ടത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പരിധിയിലും ഭവന നിർമാണ പദ്ധതി വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.പി അബ്ദുൽ അസീസ് ഹാജി, മറ്റു ഭാരവാഹികളായ അറഫ നാസർ, കീർത്തി അബ്ദുല്ല ഹാജി, അബ്ദുർ റഹ്മാൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35008/kaniv-relief-cell)