---
title: "പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി"
english_title: " UDF candidate Sunny Joseph conducted a campaign in Ayyankunnu Panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350133/udf-candidate-sunny-joseph-conducted-a-campaign-in-ayyankunnu-panchayath"
published_at: "2026-03-27T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6b84058b51_WhatsApp_Image_2026-03-27_at_20.03.05.jpeg"
keywords: []
---

# പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

> **Lead Summary:** പേരാവൂർ: യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ വിപുലമായ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് ആരംഭിച്ച പര്യടന പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ വിപുലമായ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് ആരംഭിച്ച പര്യടന പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

തുടർന്ന് തുടിമരം, വാണിയപ്പാറ, ചരൾ, കച്ചേരിക്കടവ്, പാലത്തുംകടവ്, മുടിക്കയം, മുടയിരഞ്ഞി, അങ്ങാടിക്കടവ് തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും വാഹന റാലിയും ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ഉരുപ്പുംകുറ്റി, ഇന്തുംകരി, വാളത്തോട്, എടപ്പുഴ, കൊട്ടുകപ്പാറ നോർത്ത്, മുണ്ടയാംപറമ്പ്, ആനപ്പന്തി, സെന്റ് ജൂഡ് നഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെയും പര്യടനം തുടരുകയും കരിക്കോട്ടകരിയിൽ സമാപിക്കുകയും ചെയ്തു. പര്യടനത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും നാട്ടുകാരുടെയും പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സമാപന സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350133/udf-candidate-sunny-joseph-conducted-a-campaign-in-ayyankunnu-panchayath)