---
title: "ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു "
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350143/chungakunnu"
published_at: "2026-03-28T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7375c1856e_IMG-20260328-WA0004.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു 

> **Lead Summary:** ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് മാർച്ച് 27-ാം തീയതി വെള്ളിയാഴ്ച ആവേശപൂർവ്വം സംഘടിപ്പിച്ചു. പരിപാടിക്ക് മദർ പി.ടി.എ പ്രസിഡന്റ് നിജി സജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ് വട്ടുകുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് മാർച്ച് 27-ാം തീയതി വെള്ളിയാഴ്ച ആവേശപൂർവ്വം സംഘടിപ്പിച്ചു. പരിപാടിക്ക് മദർ പി.ടി.എ പ്രസിഡന്റ് നിജി സജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ് വട്ടുകുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിപാടി മനോഹരമാക്കി. പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, അവരുടെ പുതിയ വിദ്യാഭ്യാസ യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രിപ്രൈമറി പിടിഎ അഞ്ജലി ബിബിൻ, ഹെഡ്മാസ്റ്റർ ഇആർ വിജയൻ, സീനിയർ അസിസ്റ്റൻറ് ഷാവു കെ.വി, പ്രീ പ്രൈമറി ടീച്ചർ ബിൻസി എന്നിവർ സംസാരിച്ചു. ശേഷം സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലുള്ള കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. പ്രീ പ്രൈമറി ടീച്ചർ ദീപ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350143/chungakunnu)