---
title: "കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350163/kelakam"
published_at: "2026-03-28T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7559b1e608_IMG-20260328-WA0012.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി

> **Lead Summary:** കേളകം : കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കേളകം കൊട്ടിയൂർ സ്പെഷ്യൽ പ്രോജക്ട് ഉപജീവന പ്രദ്ധതി പ്രകാരം കേളകത്തെ തെരഞ്ഞെടുക്കപ്പെട്ട 8 കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു . ഒരു മുട്ടനാടും മൂന്ന് പെണ്ണാടും ഉൾപ്പെടെ നാല് ആടുകളെ ഒരു കുടുംബത്തിന് വിതരണം ചെയ്യുന്നതാണ് പദ്ധതി .

## Article Content

കേളകം : കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കേളകം കൊട്ടിയൂർ സ്പെഷ്യൽ പ്രോജക്ട് ഉപജീവന പ്രദ്ധതി പ്രകാരം കേളകത്തെ തെരഞ്ഞെടുക്കപ്പെട്ട 8 കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു . ഒരു മുട്ടനാടും മൂന്ന് പെണ്ണാടും ഉൾപ്പെടെ നാല് ആടുകളെ ഒരു കുടുംബത്തിന് വിതരണം ചെയ്യുന്നതാണ് പദ്ധതി .

ആറളം ഫാം കേന്ദ്രീകരിച്ച് ജില്ലാ മിഷൻ നടത്തിവരുന്ന സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ തുടർ പ്രവർത്തനമായാണ് കേളകം കൊട്ടിയൂർ മേഖലകളിൽ ഈ വർഷം പുതുതായി സ്പെഷ്യൽ പ്രോജക്ട് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനങ്ങൾ , കുട്ടികളുടെ സാമൂഹ്യ വികസന പ്രവർത്തനങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് സംരംഭകത്വ വികസന പ്രവർത്തനങ്ങൾ, വിവിധ പരിശീലനങ്ങൾ എന്നിവ ആദ്യ ഘട്ടത്തിൽ സംഘടിപ്പിച്ചു വരുന്നു.

കേളകം വളയം ചാലിൽ വച്ച് നടന്ന പരിപാടി ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രോജക്ട് കോഡിനേറ്റർ പി സനൂപ് അധ്യക്ഷത വഹിച്ചു . സി ഡി എസ് അക്കൗണ്ടൻറ് ഇന്ദു സ്വാഗതവും ആനിമേറ്റർ കെ പി സനൂപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350163/kelakam)