---
title: "സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് മുതൽ"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350181/thiruvanathapuram"
published_at: "2026-03-28T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7644eef023_download_(38).jpeg"
keywords: []
---

# സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് മുതൽ

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന ഇന്ന് ആരംഭിക്കും.28,29,30,31 തീയതികളിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് പരിശോധനയെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം,പാറശാല,കാട്ടാക്കട,കോവളം,നെയ്യാറ്റിൻകര എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന ഇന്ന് രാവിലെ 10.30ന് നടക്കും.നെടുമങ്ങാട്,വാമനപുരം,അരുവിക്കര നിയോജക മണ്ഡലങ്ങളിലുള്ള സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ പരിശോധന നാളെ രാവിലെ 10.30നും,വർക്കല നിയോജക മണ്ഡലത്തിലേത് രാവിലെ 11നും നടക്കും.ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ പരിശോധന 30ന് രാവിലെ 11നും,ചിറയിൻകീഴ് മണ്ഡലത്തിലേത് 31ന് രാവിലെ 11നും നടക്കും.

## Article Content

തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന ഇന്ന് ആരംഭിക്കും.28,29,30,31 തീയതികളിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് പരിശോധനയെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം,പാറശാല,കാട്ടാക്കട,കോവളം,നെയ്യാറ്റിൻകര എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന ഇന്ന് രാവിലെ 10.30ന് നടക്കും.നെടുമങ്ങാട്,വാമനപുരം,അരുവിക്കര നിയോജക മണ്ഡലങ്ങളിലുള്ള സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ പരിശോധന നാളെ രാവിലെ 10.30നും,വർക്കല നിയോജക മണ്ഡലത്തിലേത് രാവിലെ 11നും നടക്കും.ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ പരിശോധന 30ന് രാവിലെ 11നും,ചിറയിൻകീഴ് മണ്ഡലത്തിലേത് 31ന് രാവിലെ 11നും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350181/thiruvanathapuram)