---
title: "എസ് വൈ എസ് കൂത്തുപറമ്പ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു"
english_title: "Organized Biryani Challenge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35019/organized-biryani-challenge"
published_at: "2022-03-31T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245a75b2b6c5_Screenshot_20220331_183551.jpg"
keywords: []
---

# എസ് വൈ എസ് കൂത്തുപറമ്പ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** എസ് വൈ എസ് കൂത്തുപറമ്പ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിന് സമീപം പാവപ്പെട്ട രോഗികൾക്ക്‌ വേണ്ടി നിർമ്മിക്കുന്ന സാന്ത്വനം കേന്ദ്രത്തിന്റെ ഫണ്ട് ധനശേഖരണാർത്ഥമാണ് ബിരിയാണി ചാലഞ്ച് നടന്നത്.

## Article Content

എസ് വൈ എസ് കൂത്തുപറമ്പ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിന് സമീപം പാവപ്പെട്ട രോഗികൾക്ക്‌ വേണ്ടി നിർമ്മിക്കുന്ന സാന്ത്വനം കേന്ദ്രത്തിന്റെ ഫണ്ട് ധനശേഖരണാർത്ഥമാണ് ബിരിയാണി ചാലഞ്ച് നടന്നത്.

ചെറുവാഞ്ചേരി വാദീസലാം എജ്യുക്കേഷൻ സെന്ററിൽ വച്ചായിരുന്നു ബിരിയാണി ചാലഞ്ച്. എസ്‌ വൈ എസ്‌ കൂത്തുപറമ്പ് സോൺ സാന്ത്യനം ചെയർമാൻ സയ്യിദ് സഹദുളള തങ്ങൾ ഉദ്ഘാടനം ചെയ്തു.

വാദിസലാം സെന്റർ സാരഥി വി പി അബ്ദുലത്തീഫ് ഏറ്റുവാങ്ങി. എസ്‌ വൈ എസ്‌ കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ അബ്ദുറഷീദ്‌ സഖാഫി മെരുവബായി ,വാദീസലാം ജനറൽ സെക്രട്ടറി റയീസ് ഇല്ലിക്കൽ,സുബൈർ കെ ,സിയാദ്‌ മൂര്യാട്‌,ഇസ്മായിൽ സി ,യുസഫ് സി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35019/organized-biryani-challenge)