---
title: "സമ്മേളന ഹാൾ നിർമ്മിക്കുന്നതിൽ അപാകതയില്ലെന്ന് എം വി ജയരാജൻ"
english_title: "M v jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35020/m-v-jayarajan"
published_at: "2022-03-31T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245af107392f_Screenshot_20220331_190829.jpg"
keywords: []
---

# സമ്മേളന ഹാൾ നിർമ്മിക്കുന്നതിൽ അപാകതയില്ലെന്ന് എം വി ജയരാജൻ

> **Lead Summary:** കണ്ണൂർ:പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇകെ നായനാർ അക്കാദമിയിലെ ഹാൾ നിർമ്മാണത്തിൽ അപാകതകൾ ഇല്ലെന്ന് ആവർത്തിച്ച് എം വി ജയരാജൻ. കണ്ണുരിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ:പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇകെ നായനാർ അക്കാദമിയിലെ ഹാൾ നിർമ്മാണത്തിൽ അപാകതകൾ ഇല്ലെന്ന് ആവർത്തിച്ച് എം വി ജയരാജൻ. കണ്ണുരിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഒരുമാസത്തെ സമയം കന്റേൺമെൻറ് ബോർഡ് അനുവദിച്ചിട്ടുണ്ട്. സെമി പെർമനന്റ് നേച്ചറിലുള്ള ഹാളാണ് പ്രതിനിധി സമ്മേളനത്തിനായി നിർമ്മിക്കുന്നത്.

ഇതിന്റെ അനുമതിക്കായി കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാറിന്റെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലഭിച്ചത് എന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35020/m-v-jayarajan)