---
title: "കൊച്ചിയിലെ  എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം"
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350203/kochi"
published_at: "2026-03-28T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7740eba69b_download_(54).jpeg"
keywords: []
---

# കൊച്ചിയിലെ  എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം

> **Lead Summary:** കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയിൽ കണ്ടെത്തി.

## Article Content

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയിൽ കണ്ടെത്തി.

അതേസമയം തീപിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നൽകും. അസിസ്റ്റന്‍റ് കലക്ടർ പാർവതി ഗോപകുമാറിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അഭിഭാഷകയായ ടി.ബി മിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മരിച്ച ശത്രുധൻ മുഖ്യയുടെ രാം, കമ്പനിയുടെ ഉടമയുടെ മകൻ ജിക്ക്സൺ സി.ആന്‍റോ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350203/kochi)