---
title: "കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്."
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350213/goldrate"
published_at: "2026-03-28T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77624df89d_images_(1).jpeg"
keywords: []
---

# കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്.

> **Lead Summary:** തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രകടമല്ലെങ്കിലും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതാണ് തിരിച്ചടിയായത്.വെള്ളിയാഴ്ച രണ്ട് തവണയായി സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചിരുന്നു. ശനിയാഴ്ച രാവിലെ മാത്രം 1840 രൂപ കൂടി. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

## Article Content

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രകടമല്ലെങ്കിലും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതാണ് തിരിച്ചടിയായത്.വെള്ളിയാഴ്ച രണ്ട് തവണയായി സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചിരുന്നു. ശനിയാഴ്ച രാവിലെ മാത്രം 1840 രൂപ കൂടി. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

റഷ്യ, തുര്‍ക്കി, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണ ശേഖരത്തില്‍ നിന്ന് അല്‍പ്പം വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, ഇവരുടെ സ്വര്‍ണം വിപണിയിലേക്ക് എത്തും. ഇതോടെ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് വിലയില്‍ സംഭവിക്കുന്നത്. രൂപയുടെ മൂല്യം താഴ്ന്നതാണ് ഇതിന് പ്രധാന കാരണം.

കേരളത്തില്‍ ഇന്നലെ രാവിലെ 106120 രൂപയായിരുന്നു പവന്‍ വില. വൈകീട്ട് 106760 രൂപയായി ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ 108600 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളര്‍ ആണ് പുതിയ വില. ഇവിടെ വലിയ തോതില്‍ വില കൂടി എന്ന് പറയാന്‍ സാധിക്കില്ല.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11155 രൂപയും പവന് 89240 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8690 രൂപയും പവന് 69520 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5605 രൂപയും പവന് 44840 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയും അല്‍പ്പം കയറി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350213/goldrate)