---
title: "സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അനീതിക്കും അവഗണനക്കുമെതിരെ കടവത്തൂർ മൈത്രി സ്കൂളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു"
english_title: "A dharna was organized in front of the school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35031/a-dharna-was-organized-in-front-of-the-school"
published_at: "2022-03-31T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245b981a73b7_Picsart_22-03-31_19-53-16-851.jpg"
keywords: []
---

# സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അനീതിക്കും അവഗണനക്കുമെതിരെ കടവത്തൂർ മൈത്രി സ്കൂളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു

> **Lead Summary:** സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അനീതിക്കും അവഗണനക്കുമെതിരെ കടവത്തൂർ മൈത്രി സ്കൂളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു.

## Article Content

സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അനീതിക്കും അവഗണനക്കുമെതിരെ കടവത്തൂർ മൈത്രി സ്കൂളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ സ്കൂൾ പാക്കേജിലെ അപാകതകൾ ഉടൻ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ വേതനം നൽകുക, വെട്ടിക്കുറച്ച സ്പെഷ്യൽ പാക്കേജ് പുനഃസ്ഥാപിക്കുക, സ്പെഷ്യൽ സ്കൂൾ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

ബുദ്ധിപരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളിലെ ജീവനക്കാരും, രക്ഷിതാക്കളും, മാനേജ്മെൻറുകളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നതിൻ്റെ ഭാഗമായാണ് സ്പെഷ്യൽ സ്കൂളുകൾക്ക് മുന്നിലും ധർണ നടത്തിയത്.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ അധ്യക്ഷയായി. മാധ്യമ പ്രവർത്തകരായ ദേവദാസ് മത്തത്ത്, അബ്ദുള്ള പൂതങ്കോട് എന്നിവർ സംസാരിച്ചു. ഹഫ്സ സ്വാഗതവും, ഗാന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35031/a-dharna-was-organized-in-front-of-the-school)